കോൺഗ്രസ് പരാജയം; മുതിർന്ന നേതാവ് അശ്വിനി കുമാർ കോൺഗ്രസ് വിട്ടു
രാജ്യത്തെ തന്നെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വിനി കുമാർ കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചാണ് അദ്ദേഹം തന്റെ രാജി അറിയിച്ചത്. പാർട്ടിയിൽ താൻ ഒതുക്കപ്പെടുകയാണെന്നും ദേശീയ പ്രശ്നങ്ങൾ പ്രതിനിധീകരിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.
2009- 2014കാലയളവിലെ മൻമോഹൻ സിങ് സർക്കാരിൽ നിയമമന്ത്രിയായിരുന്നു അശ്വിനി കുമാർ. തന്റെ അന്തസിന് യോചിച്ച രീതിയിൽ ദേശീയ വിഷയങ്ങൾ പാർട്ടിക്ക് പുറത്തുനിന്ന് കൈകാര്യം ചെയ്യുമെന്നും മുൻ കാലങ്ങളിൽ തനിക്ക് നൽകിയ പരിഗണനയ്ക്കും പ്രചോദനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു .
അതേസമയം, താൻ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും അശ്വിനി കുമാർ കത്തിൽ വ്യക്തമാക്കി. നിലവിൽ ബിജെപിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോവുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.