ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ നീട്ടില്ല; എ രാജയുടെ ഹർജി തള്ളി

single-img
4 April 2023

ദേവികുളം നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ നീട്ടി നൽകണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി നടപ്പാക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് നേരത്തെ ഹൈക്കോടതി 10 ദിവസം ഇടക്കാല സ്റ്റേ അനുവദിച്ചത്.

ഇനിയും 20 ദിവസം കൂടി സ്റ്റേ നീട്ടണമെന്ന ആവശ്യമാണ് സുപ്രീംകോടതിക്ക് മാത്രമേ സ്റ്റേ നീട്ടി നൽകാനാകൂ എന്ന് പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് സോമരാജൻ ഇന്ന് തള്ളിയത്. ഇതോടുകൂടി എ രാജയുടെ എംഎൽഎ സ്ഥാനം റദ്ദായി. തിരഞ്ഞെടുപ്പ് റദ്ദാക്കിയ രാജയുടെ അപ്പീൽ സുപ്രീംകോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഹർജിയിലെ പിശക് പരിഹരിച്ചാൽ മാത്രമേ ഇത് പരിഗണിക്കൂ.