സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.3 തീവ്രത

single-img
13 February 2023

ഗാങ്‌ടോക്ക്: സിക്കിമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് വെളുപ്പിന് 4.15ഓടെയാണ് യുക്‌സോമില്‍ ഭൂചലനമുണ്ടായത്.

രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണ് സിക്കിമിലേത്.

ഞായറാഴ്ച അസമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 4.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.ശനിയാഴ്ച ഗുജറാത്തിലെ സൂറത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.