മണിപ്പുരില്‍ 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യം


ഇംഫാല്‍: കുക്കികളും മെയ്ത്തികളും തമ്മില്‍ സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ സമാധാന പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളിലേര്‍പ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് മണിപ്പുരിലെത്തിയ അമിത് ഷാ ഗവര്‍ണര്‍ അനുസൂയ ഉയികെ, മുഖ്യമന്ത്രി ബിരേന്‍ സിങ്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായിതുടര്‍ന്ന ചര്‍ച്ചകള്‍ ഇന്നും തുടരും.
കുക്കികളും മെയ്ത്തികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ചില ജില്ലകളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കും. ഇതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ 24
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം
മണിപ്പുരില്‍രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്…….