പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചതിനു പിന്നിലെ പത്തു കാരണങ്ങൾ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വര്‍ഷത്തേക്ക് ആണ് നിരോധിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. യു.പി, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ നിരോധനത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.
‘പിഎഫ്‌ഐയും അതിന്റെ അനുബന്ധ സംഘടനകളും ഒരു സാമൂഹിക-സാമ്ബത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ സംഘടനയായി പരസ്യമായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, അവര്‍ ജനാധിപത്യ സങ്കല്‍പ്പത്തിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തികളാണ് ചെയ്തുവരുന്നത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലമാക്കാനുള്ള രഹസ്യ അജണ്ട പിന്തുടരുകയാണ്. രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോടും ഭരണഘടനാ സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് കാണിക്കുന്നു’, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
PFI നിരോധനത്തിന് പിന്നിലെ 10 കാരണങ്ങള്‍:
- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി.
2. നിരവധി ഭീകര പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി.
3. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിന് പി.എഫ്.ഐ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ബഹുജന വ്യാപനവും ഫണ്ടിംഗ് ശേഷിയും ഉപയോഗിച്ചു.
4. പൊതുസമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമം നടത്തി. തീവ്രവാദത്തെ പിന്തുണച്ചു.
5. ജമാത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ഐഎസ്‌ഐഎസ് തുടങ്ങിയ നിരോധിത സംഘടനകളുമായി പിഎഫ്‌ഐക്ക് ബന്ധമുണ്ട്.
6. രാജ്യത്ത് സമൂലവല്‍ക്കരണവും അരക്ഷിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്നു.
7. സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തു.
8. സംഘടനയെ എതിര്‍ത്തവരെ കൊലപ്പെടുത്തി.
9. കേരളത്തില്‍ അധ്യാപകന്റെ കൈവെട്ടി മാറ്റി.
10. ഭീകരപ്രവര്‍ത്തനത്തിന് നിയമവിരുദ്ധമായി ധനസമാഹരണം നടത്തി.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, PFI യെയും അതിന്റെ സഹകാരികളെയും അനുബന്ധ സംഘടനകളെയും മുന്നണികളെയും നിയമവിരുദ്ധമായ സംഘടനയെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ വരുത്തേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.