100 രൂപ വിലയുള്ള നിലക്കടല വാങ്ങി പിസ്‌തയാക്കി 1100 രൂപയ്ക്ക് വിൽക്കും;120 കിലോ വ്യാജ പിസ്‌ത പിടികൂടി നാഗ്‌പൂർ പോലീസ്
നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): നിലക്കടലക്ക് നിറം നല്‍കി നിര്‍മിച്ച 120 കിലോ വ്യാജ പിസ്‌ത പിടികൂടി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ദിലീപ് പൌണിക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്‌ടറിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ പിസ്‌ത കണ്ടെത്തിയത്.കടല പിസ്‌തയാക്കി വില്‍പന; 120 കിലോ വ്യാജ പിസ്‌ത പിടികൂടി
കഴിഞ്ഞ ദിവസം നാഗ്‌പൂരിലെ എംപ്രസ് മാള്‍ മേഖലയില്‍ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്‌പദമായി കടന്നുപോയ കാര്‍ പരിശോധിച്ചപ്പോഴാണ് വ്യാജ പിസ്‌ത കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്‌തപ്പോഴാണ് വ്യാജ പിസ്‌ത നിര്‍മാണ ഫാക്‌ടറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ഫാക്‌ടറയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 120 കിലോയോളം പിസ്‌ത കണ്ടെത്തി. ഒരുലക്ഷം രൂപ വിലമതിക്കുന്ന പിസ്‌തയാണ് പിടികൂടിയത്. വിപണിയില്‍ 100 മുതല്‍ 140 രൂപ വരെ വിലയുള്ള കടല 1100 രൂപയ്ക്ക് പിസ്‌തയായി വില്‍ക്കുകയായിരുന്നു. ഡിസിപി ഗജാനന്‍ രാജ്‌മനെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കിലോയ്ക്ക് 100 രൂപ വിലയുള്ള നിലക്കടല വാങ്ങി യന്ത്രസഹായത്തോടെ ഉണക്കി പിസ്‌തയാക്കി 1100 രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് ഫാക്‌ടറി ഉടമ പറഞ്ഞു. ഫാക്‌ടറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 12 ലക്ഷം ലക്ഷം രൂപയുടെ സാധനങ്ങളാണ് പിടികൂടിയത്.