ചെന്നൈ കേന്ദ്രീകരിച്ച് കോടികളുടെ ജോലി തട്ടിപ്പ്;കബളിപ്പിക്ക പെട്ടത് മലയാളികളടക്കം 100 കണക്കിന് ആൾക്കാർ

31 October 2022

ചെന്നൈ: ചെന്നൈ കേന്ദ്രീകരിച്ച് കോടികളുടെ ജോലി തട്ടിപ്പ്. മലയാളികളടക്കം നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചതായാണ് പരാതി.
നബോസ് മറൈന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചതായാണ് വിവരം. മലേഷ്യ, തായ‍്‍ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വാസം ജനിപ്പിക്കാന്‍ വ്യാജ ഓഫര്‍ ലെറ്ററും വീസയും വിമാന ടിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയതിന് പിന്നാലെ നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.