മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം, 40 പേര്‍ക്ക് പരിക്ക്

22 October 2022

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം, 40 പേര്‍ക്ക് പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയില്‍ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു അപകടം.
പരിക്കേറ്റവരില്‍ 20 പേരെ ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരില്‍ കൂടുതല്‍പ്പേരുമെന്ന് പൊലീസ് അറിയിച്ചു.ബസില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.