കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

single-img
7 September 2023

കണ്ണൂർ എയർപോർട്ടിന് 15 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. 2020-21 സാമ്പത്തികവർഷം വരെ 132.68 കോടിയായിരുന്നു സർക്കാരിന്റെ ഉറപ്പ്. സ്വകാര്യ സ്ഥാപനമെന്ന് സ‍ർക്കാർ തന്നെ വ്യക്തമാക്കിയ കിയാലിന് സർക്കാരിന്റെ സാമ്പത്തിക സഹായം വിമർശനങ്ങൾക്കും വഴിത്തുറന്നു.

ഈ പശ്ചാത്തലത്തിലാണ് കിയാൽ 90.4 കോടികൂടി ആവശ്യപ്പെട്ടത്. പിന്നാലെ സ‍ർക്കാരിന്റെ സാമ്പത്തിക സഹായമായി 15 കോടിയെത്തി. പക്ഷെ ഇത് ചട്ടവിരുദ്ധമാണെന്നാണ് ഉയരുന്ന ആക്ഷേപം. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നു പോകുന്നത്. പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യ മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം.

പക്ഷെ പിന്നാലെ വന്ന കൊവിഡും പോയിന്റ് ഓഫ് കോൾ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. പിന്നാലെ വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പു നൽകി.