പാനൂരില്‍ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍
23 October 2022
കണ്ണൂര്‍ | കണ്ണൂരിലെ പാനൂരില്‍ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍.
ഇതില്‍ 11ഉം ആഴമേറിയതാണ്. മനോനില തെറ്റിയയാള്‍ ചെയ്യുന്ന ആക്രമണത്തിലേല്‍ക്കുന്നതിന് സമാനമായ പരുക്കുകളാണ് വിഷ്ണുപ്രിയയുടെ ദേഹത്തേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതി ശ്യാംജിത്തുമൊത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിനു സമീപത്തെ കുളത്തില്‍ നിന്ന് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. 20 സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള വാള്‍, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, ചുറ്റിക, കയര്‍, കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്. കത്തി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഇവയെല്ലാം ബാഗില്‍ നിറച്ച ശേഷം വെട്ടുകല്ലും വെച്ച് കുളത്തില്‍ താഴ്ത്തുകയായിരുന്നു.