അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യ സംഘം യാത്ര തിരിച്ചു

single-img
22 July 2024

കർണാടകയിലെ ഷിരൂരിൽ ശക്തമായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് മുക്കത്ത് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യ സംഘവും ഷിരൂരിലേക്ക് യാത്ര തിരിച്ചു . ഈ സംഘ ത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്.

എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളിലെ അഗങ്ങളാണ് യാത്ര അങ്കോലയിലേക്ക് തിരിച്ചത്. അതേസമയം, അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും പുരോ​ഗമിക്കുകയാണ്. കരയിലും പുഴയിലും തെരച്ചിൽ നടത്തുന്നുണ്ട്.

ഇടിഞ്ഞുവീണിട്ടുള്ള മണ്ണിനുള്ളിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ​ഗം​ഗാവാലി പുഴയിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും തെരച്ചിൽ നടത്തും.