അട്ടപ്പാടി ചുരം ഒമ്ബതാം വളവില്‍ ദുരൂഹ സാഹചര്യത്തില്‍ 2 ട്രോളി ബാഗുകള്‍


അട്ടപ്പാടി ചുരം ഒമ്ബതാം വളവില്‍ 2 ട്രോളി ബാഗുകള്‍ കണ്ടെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയിലും അരുവിയിലുമാണ് ബാഗുകള്‍ കണ്ടെത്തിയിട്ടുള്ള്.
ബാഗുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണോ എന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷമേ പറയാനാവൂ. സംഭവ സ്ഥലത്ത് തിരൂര്‍ പെലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. പൊലീസിനൊപ്പം ഒരു പ്രതിയും കൂടെയുണ്ട്.കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫര്‍ഹാന ചളവറ സ്വദേശിയുമാണ്. ഷിബിലിക്കെതിരെ ഹര്‍ഹാന 2021 ല്‍ പോക്സോ കേസ് നല്‍കിയിരുന്നു. ഫര്‍ഹാനയെ 23 ന് രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലെന്ന് 24ന് വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, കൊലപാതകത്തില്‍ ഫര്‍ഹാനയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളില്‍ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.