യൂട്യൂബിൽ നിന്ന് ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ നീക്കിയത് 20 ലക്ഷം വീഡിയോകൾ

19 October 2023

ഇന്ത്യയിലെ യൂട്യൂബിൽ നിന്ന് 20 ലക്ഷം വിഡിയോകൾ നീക്കിയതായി ഗൂഗിൾ അറിയിക്കുന്നു . ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് മൂന്ന് മാസത്തിനിടെ ഇത്രയും വിഡിയോകൾ നീക്കം ചെയ്തത്.
ഇതിനു പുറമെ ഗൂഗിൾ പേ വഴി നടക്കുന്ന 12,000 കോടി രൂപയുടെ തട്ടിപ്പുകളും ഒരു വർഷത്തിനുള്ളിൽ കമ്പനി അവസാനിപ്പിച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു.