ടി20 ക്രിക്കറ്റില്‍ 200 സിക്സുകള്‍; ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ടി20 ക്രിക്കറ്റില്‍ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ 200 സിക്സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ചാം സിക്സ് നേടിയപ്പോഴാണ് രോഹിത്തിനെ തേടി അപൂര്‍വ റെക്കോര്ഡെത്തിയത്മി
ച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ മാത്രം രോഹിത് അടിച്ചെടുത്തത് നാല് സിക്സുകളാണ്. വേറെ ഒരെണ്ണം പാറ്റ് കമ്മിന്സിനെതിരെയായിരുന്നു. ആകെ 157 മത്സങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം.
മാര്ട്ടിന് ഗപ്റ്റില്‍ (173), ജോസ് ബ്ടലര്‍ (137), ഗ്ലെന്‍ മാക്സ്വെല് (133), നിക്കോളാസ് പുരാന് (132) എന്നിവരാണ് രോഹിത്തിന് പിന്നില്‍. 129 സിക്സ് നേടിയ സൂര്യകുമാര്‍ യാദവ് ആറാമതാണ്. പട്ടികയിൽ 12-ാം സ്ഥാനത്തുള്ള സിൻറെയാണ് താരം വിരാട് കോലിയുടെ അക്കൗണ്ടില്‍ 121 സിക്സാണുള്ളത്.