വൻതാര നിരയുമായി ജൂഡ് ആന്തണി ജോസഫ് ചിത്രം “2018 Every One is A Hero” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

single-img
3 November 2022

ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “2018 Every One is A Hero”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കി. ഏറെ നാളുകൾ നീണ്ട ചിത്രീകരണം കഴിഞ്ഞ ചിത്രത്തിൽ വമ്പൻ താരനിരയാണ് ഭാഗമാകുന്നത്. 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് ഈ സിനിമയുടെ പശ്ചാത്തലമായി വരുന്നത്. പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓർമ്മകൾ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുക എന്നാണ് അറിയുന്നത്.

വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം- ചാമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ- സിനറ്റ് സേവ്യർ. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ- ആന്റണി സ്റ്റീഫൻ. ഡിസൈൻസ്- എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ