പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ 3 പേര്‍ കൂടി അറസ്റ്റില്‍

single-img
29 September 2022

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക ആക്രമണത്തില്‍ 3 പേര്‍ കൂടി അറസ്റ്റില്‍.

പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലാണ് കണ്ണൂരിലെ മട്ടന്നൂരില്‍ നിന്ന് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.

ഉളിയില്‍ സ്വദേശി സഫ്വാന്‍, നടുവനാട് സ്വദേശികളായ സത്താര്‍, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതാക്കളുടെ കൃത്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോള്‍ ബോംബ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.