ഉണ്ടായിരുന്നത് 400 ലധികം വീടുകൾ; വയനാട് മുണ്ടക്കൈയിൽ അവശേഷിക്കുന്നത് 30 എണ്ണം

31 July 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
അതേസമയം കാലവർഷ ദുരന്തങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകി സർക്കാർ ഉത്തരവിറക്കി . മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദർശിക്കാൻ സാധ്യതയുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദർശിക്കും. 6 മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.