ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി ചെലവഴിച്ചത് 31.92 ലക്ഷം

single-img
15 December 2022

സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരണത്തിനായി 31,92,360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖ. കെപിസിസി സെക്രട്ടറി അഡ്വ. സി ആർ പ്രാണകുമാറിന് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടിയിലാണ് നീന്തൽകുളത്തിനായി ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്തുവന്നത്.

നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും മുകളിൽ റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. ഇതിനെല്ലാം പുറമെ വാർഷിക മെയിന്റനൻസിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു.

ഇടതുമുന്നണി അധികാരത്തിൽ വന്ന 2016 മെയ് മുതൽ നീന്തൽകുളത്തിനായി ചെലവാക്കിയ തുകയാണിത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നേരത്തെ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും, ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.