ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തത് നാല് കോടി; തുക കൈമാറണമെന്ന് ആദായനികുതി വകുപ്പ് ; പറ്റില്ലെന്ന് ജില്ലാ കളക്ടർ
തമിഴ്‌നാട്ടിൽ താംബരത്ത് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത നാല് കോടി രൂപയ്ക്ക് വേണ്ടി പിടിവലി. പിടിച്ചെടുത്ത തുക പൂർണ്ണമായി തങ്ങൾക്ക് കൈമാറണമെന്ന് ആദായനികുതി വകുപ്പും, പറ്റില്ലെന്ന് ജില്ലാ കളക്ടറും അറിയിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ പണം കൈമാറേണ്ട കാര്യമില്ലെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി.
ഇന്നലെയാണ് താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാല് കോടി രൂപ പിടിച്ചത്. ബിജെപി പ്രവര്‍ത്തകൻ ഉൾപ്പെടെ നാല് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന് സംഭവവുമായി ബന്ധമുള്ളതായി കരുതപ്പെടുന്നത്. പ്രതികള്‍ക്ക് എമര്‍ജൻസി ക്വാട്ട സീറ്റിനായി സ്വന്തം ലെറ്റര്‍ പാഡില്‍ നൈനാര്‍ നാഗേന്ദ്രൻ കത്ത് നല്‍കിയതായി കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ പണം ട്രഷറിയിൽ സൂക്ഷിക്കാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഏജൻസികള്‍ പ്രതിപക്ഷങ്ങൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ അധികാരപൂര്‍വം ഇടപെടലുകള്‍ നടത്തുന്നതില്‍ കേരളം, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിരോധമാണുള്ളത്.