ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 44 മരണം, 300ലേറെ പേർക്ക് പരുക്ക്

single-img
21 November 2022

ഇന്തോനേഷ്യയുടെ ഭാഗമായ പ്രധാന ദ്വീപായ ജാവയിൽഇന്നുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ‘ ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 20 ഓളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ട്’ – സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ ബ്രോഡ്കാസ്റ്റർ മെട്രോ ടിവിയോട് പറഞ്ഞു.

അപകടത്തിൽ മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഹെർമൻ കൂട്ടിച്ചേർത്തു. ഭൂചലനം ഉണ്ടായ പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.