തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു

26 August 2023

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ലഖ്നൗ – രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.