ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍50% സംവരണം ഒഴിവാക്കും: രാഹുൽ ഗാന്ധി
4 May 2024
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ അധികാരത്തിലെത്തിയാല്‍ ഇന്ത്യാ മുന്നണി 50% സംവരണം ഒഴിവാക്കുമെന്നും മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി .
ഇതുപുറമെ ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്തുമെന്നും മഹാരാഷ്ട്രയിലെ പുണെയില്‍ മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേപോലെ തന്നെ ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളുടെ നിരുത്തരവാദ സമീപനത്തെയും രാഹുല്‍ ചോദ്യം ചെയ്തു.