അന്ന് KSRTC യെ സംരക്ഷിക്കാൻ വേണ്ടി പ്രകടനം, ഇന്ന് 51ബസുകള്‍ പോപ്പുലർ ഫ്രണ്ടുകാർ നശിപ്പിച്ചു
ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ 51 ബസുകള്‍ക്ക് നേരെ അക്രമം ഉണ്ടായതായി കെഎസ്ആര്‍ടിസി. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത ആണ് ഉണ്ടായതു എന്നും, ബസ്സുകൾക്ക് പുറമെ എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു എന്നും KSRTC അറിയിച്ചു.
രാവിലെ മുതൽ തന്നെ KSRTC യുടെ ബസ്സുകൾക്ക് നേരെ വ്യാപക ആക്രമണം പോപ്പുലർ ഫ്രണ്ടുകാർ അഴിച്ചു വിടുകയായിരുന്നു. കുറച്ചു ദിവസം മുന്നേ KSRTC യെ സംരക്ഷിക്കണം എന്ന ആവശ്യവുമായി MD യുടെ ഓഫിസിലേക്കു മാർച്ച നടത്തിയ അതെ പോപ്പുലർ ഫ്രണ്ടുകാരാണ് ഇന്ന് വ്യാപക ആക്രമണം നടത്തിയതു എന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. ആക്രമണങ്ങൾക്കെതിരെ ഇതുവരെയും പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചിട്ടില്ല.
അതെ സമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു. പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു