സംസ്ഥാനത്തെ ജയിലുകളിൽ 59 ശതമാനവും വിചാരണ തടവുകാർ; ആശങ്കയറിയിച്ച് ഹൈകോടതി
സംസ്ഥാനത്ത് വിചാരണ തടവുകാരുടെ എണ്ണം ആകെ തടവുകാരുടെ 59% ആണ് എന്ന് റിപ്പോർട്ട്. എണ്ണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചു. തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കീഴ്ക്കോടതികൾക്കു നിർദ്ദേശം നൽകി
കൊലപാതകമടക്കം കേസുകളിൽ പ്രതിയായി എട്ട് വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനെ വെറുതെവിട്ട് പുറപ്പെടുവിച്ച അപ്പീൽ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.
വിചാരണ നീളാൻ കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണം. ഇതിനായി ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് കൈമാറണം. വിചാരണ തടവുകാരുടെ വിഷയം ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ഗൗരവമായി പരിഗണിക്കണം. അവരുടെ പുനരധിവാസത്തിനടക്കം നടപടിയും സ്വീകരിക്കണം. പ്രത്യേക പുനരധിവാസ പദ്ധതിക്ക് സർക്കാർ രൂപം നൽകണം, പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം, സാമ്പത്തികമില്ലാത്ത തടവുകാര്‍ക്ക് അപ്പീലിന് കാലതാമസമുണ്ടാകുന്നത് പരിഹരിക്കണം എന്നും, തടവുകാരെ സഹായിക്കാന്‍ ജയില്‍ അധികൃതരെ ബോധവാന്മാരാക്കണം എന്നും കോടതി നിര്‍ദേശിച്ചു.
വിചാരണ തടവ് സംബന്ധിച്ച് നേരത്തെ സുപ്രിംകോടതിയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. വര്‍ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണമെന്നും ഇതിന് മാര്‍ഗരേഖ തയാറാക്കണമെന്നും ആഗസ്റ്റ് ആറിന് സുപ്രിംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.