കോഴിക്കോട് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ അധ്യാപകൻ പിടിയിൽ
കോഴിക്കോട് അഞ്ചാം ക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ. കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുൾ മജീദ്(55)നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത ഉണ്ടായതിനെ തുടർന്ന് അനേഷിച്ചപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തപ്പോൾ പ്രതി ഒളിവിൽ പോകുകയായിരുന്നു.
പിന്നാലെ നടത്തിയ ശക്തമായ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് അബ്ദുൾ മജീദിനെ കൊടുവള്ളി പോലീസ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസെടുത്ത പിന്നാലെ അബ്ദുള്‍ മജീദ് മുന്‍കൂര്‍ ജാമ്യം തെറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
അറസ്റ്റിനെ തുടർന്ന് പോലീസ് മജീദിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.