2023 മുതൽ വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കും: നിതിൻ ഗഡ്കരി
29 September 2022
അടുത്ത വർഷം ഒക്ടോബർ മുതൽ രാജ്യത്തെ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
മോട്ടോർ വാഹനങ്ങളിൽ ഉൾപ്പെടെ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ”ഓട്ടോ വ്യവസായം ആഗോള വിതരണ രംഗത്ത് നേരിടുന്ന അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും മാക്രോ ഇക്കണോമിക് രംഗത്തെ സ്വാധീനവും കണക്കിലെടുത്ത്, കാറുകളിൽ (എം-1 കാറ്റഗറി) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു. 2023 ഒക്ടോബർ 01 മുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം’ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.