സൈബർ കുറ്റകൃത്യത്തിന് ശ്രീലങ്കയിൽ 60 ഇന്ത്യക്കാർ പിടിയിൽ

single-img
29 June 2024

ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ 60 ഇന്ത്യൻ പൗരന്മാരെങ്കിലും അറസ്റ്റിലായി. വ്യാഴാഴ്ച കൊളംബോ നഗരപ്രാന്തങ്ങളായ മഡിവേല, ബട്ടാരമുള്ള എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറൻ തീരദേശ നഗരമായ നെഗോംബോയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

135 മൊബൈൽ ഫോണുകളും 57 ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായി പോലീസ് വക്താവ് എസ്എസ്പി നിഹാൽ തൽദുവ പറഞ്ഞു. സോഷ്യൽ മീഡിയാ ആശയവിനിമയത്തിന് പണം വാഗ്ദാനം ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആകർഷിക്കപ്പെട്ട ഇരയുടെ പരാതിയെ തുടർന്നാണ് നടപടി.