ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു ഏഴു പേർ മരിച്ചു

single-img
26 September 2022

കു​ളു ജി​ല്ല​യി​ലെ ബ​ഞ്ജാ​ര്‍ മേ​ഖ​ല​യി​ലെ ഗി​യാ​ഗി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്

എ​ന്‍​എ​ച്ച്‌ 305-ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 17 പേ​രെ​യും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ പ​രി​ക്കേ​റ്റ 10 പേ​ര്‍ കു​ളു, ബ​ഞ്ജാ​ര്‍ മേ​ഖ​ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.