കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിസന്ധി രൂക്ഷം; ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവെച്ചു


വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചു. ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍-ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവച്ചത്.
ഡയറക്ടര്‍ ആയിരുന്ന ശങ്കര്‍ മോഹനുമായി അടുപ്പം പുലര്‍ത്തിയിരുന്ന അധ്യാപകരുടേതാണ് കൂട്ടരാജി. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാന്‍ ആവില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയായിരുന്നു രാജി.
മന്ത്രി ആർ. ബിന്ദുവുമായി നടത്തിയ ചർച്ചയെതുടർന്ന് വിദ്യാർത്ഥികൾ 50 ദിവസമായി നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിച്ചിരുന്നു, വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സനരം അവസാനിപ്പിച്ചത്. പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും അക്കാഡമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.