തിരുവനന്തപുരത്തെ 90 ശതമാനം ആളുകളുടെ കൈയിലും എന്റെ കൂടെയുള്ള സെല്‍ഫിയുണ്ട്: സഞ്ജു സാംസൺ
തിരുവനന്തപുരം നഗരത്തിലെ 90 ശതമാനം ആളുകളുടെ കൈയിലും തന്റെ കൂടെയുള്ള സെല്‍ഫിയുണ്ടായിരിക്കുമെന്ന് മലയാളിയായ ദേശീയ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. താൻ ഒരിക്കലും സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടുനടക്കാറില്ലെന്നും പുറത്തിറങ്ങി എല്ലാവരെയുംപോലെ കാലുകള്‍ കൊണ്ട് തന്നെയാണ് നടക്കാറുള്ളതെന്നും സഞ്ജു പറയുന്നു .
തിരുവനന്തപുരത്തോ കേരളത്തിൽ എവിടെയും എനിക്ക് തികച്ചും സാധാരണ ആളുകളെപ്പോലെ യാത്ര ചെയ്യാൻ സാധിക്കും . റോഡിലൂടെ നടന്നുപോവാറുണ്ട്, ഓട്ടോയില്‍ പോവാറുണ്ട്, പുറത്തിറങ്ങി, എല്ലാവരെയുംപോലെ കാലുകള്‍ കൊണ്ട് തന്നെയാണ് നടക്കാറുള്ളത്. എത്ര വലിയവനായാലും താഴ്മയോടെ വിനയത്തോടെ പെരുമാറണമെന്നാണ് എന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്.
സ്റ്റാര്‍ഡത്തിനായി ഞാനെന്റെ ഇമേജ് ഉണ്ടാക്കാറില്ല. ഒരു ക്രിക്കറ്ററായതുകൊണ്ട് തിരുവനന്തപുരത്ത് റോഡിലിറങ്ങി നടക്കാന്‍ പറ്റില്ലല്ലോ എന്നില്ലല്ലോ. പുറത്തേക്ക് ഇറങ്ങുമ്പോൾ ആരാധകര്‍ പൊതിയാറില്ലെ എന്ന ചോദ്യത്തിന് ആദ്യമൊക്കെ ചെയ്യുമായിരുന്നു. അപ്പോൾ എനിക്ക് മനസിലായി, ആളുകളില്‍ നിന്ന് എത്ര മാറി നടക്കുന്നുവോ അത്രയും ബുദ്ധിമുട്ടാകുമെന്ന്. അതിനാൽ ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു 90 ശതമാനം ആളുകളുടെ കൈയിലും എന്റെ കൂടെയുള്ള സെല്‍ഫിയുണ്ട്. എത്രത്തോളം സാധാരണ ജീവിതം ജീവിക്കാന്‍ പറ്റുമോ അങ്ങനെ ജീവിക്കാനാണ് ആഗ്രഹം- സഞ്ജു പറഞ്ഞു.