‘മണിപ്പൂരിൽ 90 ശതമാനം സമാധാനം കൈവരിച്ചു; സംഘർഷത്തിൽ തകർന്ന് വീടുകൾക്ക് ധനസഹായം’: മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
തുടർച്ചയായ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മണിപ്പൂരിൽ ഇപ്പോൾ 90% സമാധാനം കൈവരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് .132-ാമത് മണിപ്പൂർ പോലീസ് റൈസിംഗ് ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മണിപ്പൂർ അക്രമ സംഭവങ്ങളിൽ നിന്ന് മുക്തമാകുമെന്നും ബഹുജന പിന്തുണയോടെ സമാധാനം പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.”സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഗ്രഹിക്കാത്ത ചില ഘടകങ്ങളുണ്ട്. എന്നാൽ 90 ശതമാനത്തോളം സമാധാനം കൈവരിച്ചു. ബഹുജന പിന്തുണയോടെ സമാധാനം ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഞാൻ കരുതുന്നു”- ബിരേൻ സിംഗ് പറഞ്ഞു.
അതേസമയം , അതിർത്തി പട്ടണമായ മോറെയിൽ പ്രവേശിക്കുന്നതിൽ നിന്ന് സംസ്ഥാന സുരക്ഷാ സേനയെ തടഞ്ഞോ എന്ന ചോദ്യത്തിന് മറുപടിയായി, “സേനകൾ ഇതിനകം അവിടെ പ്രവേശിച്ചുവെന്നും ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി) സേന ഇതിനകം അവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങളിൽ തകർന്ന വീടുകൾക്ക് അവയുടെ ഘടനയുടെ അടിസ്ഥാനത്തിൽ അഞ്ച് മുതൽ 10 ലക്ഷം വരെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സംരംഭങ്ങളെ സംബന്ധിച്ച്, മുഖ്യമന്ത്രിയുടെ പിന്തുണ പദ്ധതിക്ക് കീഴിൽ ‘ഒരു കുടുംബം, ഒരു ഉപജീവനം’ പോലെ നിരവധി പദ്ധതികൾ ഉണ്ട്.ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തെയും ‘ഒരു കുടുംബം, ഒരു ഉപജീവനമാർഗം’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തും, അത് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.