ഡൽഹിയിൽ നാലുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നാലുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് വടി കൊണ്ട് കുട്ടിയെ തല്ലി മൃതപ്രാണനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ആശുപത്രിയിലെത്തിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി പലിവാള്‍ ട്വീറ്റ് ചെയ്തു. ‘ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല. 12 വയസുകാരനെ നാലുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. വടി കൊണ്ട് തല്ലി കുട്ടിയെ പകുതി ജീവന്‍ മാത്രമാക്കി ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു’ – സ്വാതി പാലിവാളിന്റെ വാക്കുകള്‍ ഇങ്ങനെ.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മറ്റു മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കി.