ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്തു
ലക്നൗ: ഉത്തര്പ്രദേശില് ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്ത നിലയില്.
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് 40കാരനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കാന്പൂരിലാണ് സംഭവം. ഫാക്ടറി തൊഴിലാളിയായ ഇന്ദ്രപാല് നിഷാദിനെ വീട്ടില് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മകളെയും മകനെയും ഗുരുതര പരിക്കുകളോടെയാണ് വീട്ടില് മരിച്ചനിലയില് കണ്ടെത്തിയത്.
ഇന്ദ്രപാല് ദിവസങ്ങള്ക്ക് മുന്പാണ് ഗുജറാത്തില് നിന്ന് നാട്ടില് തിരിച്ചെത്തിയത്. ഭാര്യയെയും മക്കളെയും ഇന്ദ്രപാല് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുമുന്പ് ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ദ്രപാല് ഫെയ്സ്ബുക്കില് ലൈവ് വീഡിയോ ഇട്ടതായും പൊലീസ് പറയുന്നു. സംഭവത്തില് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്