ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതി; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

single-img
31 August 2024

സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു. തന്നെ ഒരു പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തിയത്.

ഇ-മെയില്‍ നൽകിയ പരാതിയില്‍ കൊച്ചി മരട് പോലീസാണ് ശ്രീകുമാർ മേനോനെതിരെ കേസ് എടുത്തത്. പരാതിയിന്മേൽ കൂടുതല്‍ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് പോലീസ് കൈമാറി.