പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; നടൻ ബാബുരാജിനെതിരെ കേസെടുത്തു

3 September 2024

തന്നെ നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതി നൽകിയ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഡിഐജിക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ല്‍ അടിമാലിയ്ക്ക് സമീപം കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.