മോൻസനുമായിഉള്ളത് യാദൃശ്ചിക ബന്ധം; ആവശ്യമില്ലാതെ എന്തിന് ഒരാളെ ശത്രുവാക്കണമെന്ന് കെ സുധാകരൻ

single-img
6 July 2023

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെ എന്തിന് ശത്രുവാക്കണമെന്ന് കെ.സുധാകരൻ. മലയാളത്തിലെ വാർത്താ ചാനലായ ട്വന്റിഫോറിൽ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖത്തിലായിരുന്നു കെ.സുധാകരന്റെ പരാമർശം.

തനിക്കെതിരെ മോൻസൻ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും ആവശ്യമില്ലാതെ എന്തിന് ഒരാളെ ശത്രുവാക്കണമെന്നും കെ.സുധാകരൻ ചോദിക്കുന്നു . മോൻസനോട് തനിക്ക് യാതൊരു മമതയുമില്ലെന്നും മോൻസനുമായി തനിക്കുള്ളത് യാദൃശ്ചിക ബന്ധം മാത്രമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, തനിക്കെതിരായ കേസ് കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്കപ്പെട്ട് താൻ രാജിവയ്ക്കാൻ ഒരുങ്ങിയിരുന്നുവെന്നും, മനഃസാക്ഷി കുത്ത് കൊണ്ടാണ്അ ധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. എന്നാൽ രാജി വേണ്ടെന്ന് പാർട്ടി തീരുമാനമെടുക്കുകയായിരുന്നു.

അനൂപ് ഉൾപ്പെടെയുള്ള പരാതിക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മോൻസനും പരാതിക്കാരും തമ്മിലുള്ള ഇടപാട് തനിക്ക് അറിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പരാതിക്കാർ സിപിഐഎം നേതാക്കളുടെ കയ്യിലെ പാവയാണെന്നും തനിക്കെതിരായ കേസുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി..