പത്ത് മീറ്റര്‍ ഉയരത്തിലൂടെ കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി; അപകടം ഒഴിവായത് കാബിൻ കുടുങ്ങിയതിനാൽ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
16 August 2024
![](https://www.evartha.in/wp-content/uploads/2024/08/lorry.jpg)
മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില്‍ കുടുങ്ങിയതിനാൽ മാത്രം ഒഴിവായത് വൻ അപകടം. കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറിലായിരുന്നു അപകടം നടന്നത് .
കരിവെള്ളൂര്‍ ടൗണില്‍ നിന്ന് നേരെ സര്‍വീസ് റോഡിലൂടെ പോകേണ്ടതിനു പകരമാണ് കണ്ടെയ്‌നര്‍ പുതിയ റോഡിലേക്ക് കയറിയത്. ഒരു ഭാഗം മണ്ണിട്ട് ഉയർത്താത്ത നിലയിൽ ഇവിടെ അടിപ്പാതയുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്. തറനിരപ്പില്‍ നിന്നും പത്ത് മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അപകടം നടന്നയുടൻ ഡ്രൈവര്‍ വണ്ടിയില്‍ നിന്നിറങ്ങി .