വൈപ്പിനില്‍ ദമ്ബതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

single-img
27 September 2022

കൊച്ചി: വൈപ്പിനില്‍ ദമ്ബതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരാണ് മരിച്ചത്.

ദമ്ബതികളുടെ മകള്‍ കഴിഞ്ഞ ദിവസം വീടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ മുനമ്ബം പൊലീസ് കേസെടുത്തു.