ബറോസ് പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമായിട്ട്; മോഹൻലാൽ
മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം.
ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്ഫോമില്‍ ആയിരിക്കുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബറോസ് പോലൊരു സിനിമ ഇന്ത്യയില്‍ ആദ്യമായിരിക്കുമെന്ന് പറയുകയാണ് മോഹന്‍ലാല്‍.
ഇതൊരു നോട്ടബിള്‍ സിനിമയാകാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവകാശങ്ങളല്ല, അവകാശ വാദവുമല്ല. ഇന്ത്യയില്‍ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടായിരിക്കും. ഈ ഒരു കോണ്‍സപ്റ്റില്‍. പ്രേക്ഷകര്‍ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.