പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തല്‍ ഇപ്പോഴേ വേണ്ട; യോഗേന്ദ്ര യാദവ്

30 January 2023

ദില്ലി: പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തല്‍ ഇപ്പോഴേ വേണ്ട എന്ന് ദേശീയ കര്‍ഷക പ്രസ്ഥാനങ്ങളുടെ അമരക്കാരനും ജയ് കിസാന്‍ ആന്തോളന്‍, സ്വരാജ് അഭിയാന്‍ പ്രസ്ഥാനങ്ങളുടെ സ്ഥപകനുമായ യോഗേന്ദ്ര യാദവ്.
ജനത്തെ ഒന്നിപ്പിച്ച ശേഷമാകണം പ്രതിപക്ഷം ഒന്നിക്കാനെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അപക്വമാണ്. രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തം വലുതാണ്. ഭാരത് ജോഡോ യാത്രയുടെ ഊര്‍ജ്ജം നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്തം രാഹുലിനുണ്ട്. പാര്‍ട്ടിക്കും തുല്യ ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള്‍ തമസ്കരിച്ചതിനാല്‍ യാത്രയുടെ സന്ദേശം പൂര്‍ണ്ണമായും ജനങ്ങളിലെത്തിയിട്ടില്ലെന്നും യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. രാഹുലിന് പിന്തുണയുമായി യോഗേന്ദ്ര യാദവും ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നിരുന്നു.