ജാവദേക്കറുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്‍


താന്‍ ബിജെപിയിലേക്ക് പോകുമെന്ന മാധ്യമ അഭ്യൂഹങ്ങള്‍ തള്ളി എസ് രാജേന്ദ്രന്‍. തലസ്ഥാനമായ ഡല്‍ഹിയെത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
‘ബിജെപിയിലേക്ക് ഞാൻ പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്ലാന്റേഷന്‍ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം പാർട്ടി അംഗത്വം പുതുക്കുമെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാജേന്ദ്രന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.
ജാവദേക്കറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മാത്രമല്ല അദ്ദേഹം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു രാജേന്ദ്രന്‍ പരിപാടിക്കെത്തിയത്.