തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ ആക്രമിച്ചു കൊലപ്പെടുത്തി
തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. വെടിവയ്പ് കേസില്‍ പ്രതിയായ ടില്ലു താജ് പുരിയയാണ് എതിര്‍ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
കൊല്ലപ്പെട്ട ടില്ലു താജ്പുരിയ ഗുണ്ടാം സംഘത്തിന്റെ നേതാവാണ്. എതിര്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ ജയിലനകത്തുവച്ച് താജ്പുരിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സെപ്റ്റംബര്‍ 24ന് രോഹിണി കോടതിയില്‍ അഭിഭാഷകരുടെ വേഷത്തിലെത്തി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ് നടന്നിരുന്നു. അതില്‍ ഒരു ഗുണ്ടാനേതാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് ടില്ലു താജ്പുരിയ. അന്ന് കൊല്ലപ്പെട്ട സംഘത്തില്‍പ്പെട്ടവരുടെ ടീമില്‍പ്പെട്ടവര്‍ ജയിലില്‍ വച്ച് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. ജയിലിനകത്ത് പ്രതി കൊല്ലപ്പെട്ടത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തല്‍.