മുഖത്ത് ദേശീയ പതാക ചുട്ടികുത്തിയ പെണ്കുട്ടിക്ക് സുവര്ണക്ഷേത്രത്തില് പ്രവേശനം നിഷേധിച്ചു


ചണ്ഡിഗഡ്: മുഖത്ത് ദേശീയ പതാക ചുട്ടികുത്തിയ പെണ്കുട്ടിക്ക് സുവര്ണക്ഷേത്രത്തില് പ്രവേശനം നിഷേധിച്ചു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതിന് പിന്നാലെ ഖേദപ്രകടനവുമായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ജനറല് സെക്രട്ടറി ഗുര്ചരണ് സിംഗ് ഗ്രെവാള് രംഗത്തെത്തി. ഏതെങ്കിലും തരത്തില് ഒരു ജീവനക്കാരന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ഇതൊരു സിഖ് ആരാധനാലയമാണ്. എല്ലാ മതസ്ഥലങ്ങളിലും അതിന്റേതായ അന്തസുണ്ട്.
എല്ലാവരേയും ഞങ്ങള് സ്വാഗതം ചെയ്യുന്നു. ഒരു ഉദ്യോഗസ്ഥന് മോശമായി പെരുമാറിയെങ്കില് ഞങ്ങള് ക്ഷമ ചോദിക്കുന്നു. യുവതിയുടെ മുഖത്തെ പതാകയില് അശോകചക്രം ഇല്ലാത്തതിനാല് അത് ദേശീയ പതാക ആയി കാണാന് കഴിയില്ല. അത് ഒരു രാഷ്ട്രീയ പതാകയായിരിക്കാം’- ഗ്രെവാള് പറഞ്ഞു.
അവരെ ഞങ്ങള് ബഹുമാനിക്കുന്നു. ‘രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില് സിഖുകാര് പ്രധാന പങ്ക് വഹിച്ചരാണ്, എന്നാല് ഓരോ തവണയും സിഖുകാരെയാണ് ലക്ഷ്യമിടുന്നത്’- അദ്ദേഹം കൂട്ടിച്ചേര്ത്തു. വൈറലായ വീഡിയോയില് ക്ഷേത്ര ജീവനക്കാരന് ഇത് ഇന്ത്യയല്ലെന്നും പഞ്ചാബാണെന്ന് പറയുന്നതും കേള്ക്കാം. ഈ വാര്ത്ത കൂടി വായിക്കൂ ‘മുതിര്ന്ന നേതാവായിട്ടും സീറ്റില്ല, അറിഞ്ഞപ്പോള് ഞെട്ടിപ്പോയി; നേരിട്ടത് കടുത്ത അവഗണന’; ജഗദീഷ് ഷെട്ടാര് കോണ്ഗ്രസില് സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ