ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികളെ സ്വകാര്യ കമ്ബനികളില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലിലെത്തിക്കുന്ന മലയാളി പിടിയില്‍
ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികള്‍ക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്ബനികളില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലിലെത്തിക്കുന്ന മലയാളി പിടിയില്‍.
തൃശൂര്‍ മുരിയാട് സ്വദേശി കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.
അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ പെണ്‍വാണിഭ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കിരണ്‍ കുമാര്‍ പിടിയിലായത്. ഒരു വിദേശ വനിത ഉള്‍പ്പെടെ രണ്ടു സ്ത്രീകളെ പൊലീസ് അവിടെ നിന്ന് രക്ഷിച്ചു.
കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നത്. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇടപാടുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കിരണുമായി ഇടപാടുകള്‍ നടത്തിയിരുന്നവര്‍ ആരൊക്കെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.