നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും വേണ്ടി വാടക​ഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി

single-img
16 October 2022

ചെന്നൈ; താരദമ്ബതികളായ നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേഷിനും വേണ്ടി വാടക​ഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി.

നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താരദമ്ബതികള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

വിവാഹം ആറു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്ബതികള്‍ തമിഴ്നാട് ആരോഗ്യ വകുപ്പിനെ അറിയിച്ചു. വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഒരുമിച്ചു ജീവിച്ചിരുന്ന ഇരുവരും ഈ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ വിവാഹിതരായത്.

വാടക ഗര്‍ഭധാരണ ചട്ടങ്ങള്‍ മറികടന്നാണോ താരദമ്ബതികള്‍ കുട്ടികളെ സ്വന്തമാക്കിയതെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിയമം അനുവദിക്കില്ല. ചെന്നൈയിലെ വന്ധ്യത ക്ലിനിക്കില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു.