ജമ്മു കശ്‍മീരില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു
24 September 2022
ആലപ്പുഴ: ജമ്മു കശ്‍മീരില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കണ്ടല്ലൂര്‍ തെക്ക് തറയില്‍കിഴക്കതില്‍ രവിയുടെ മകന്‍ ആര്‍.കണ്ണന്‍ (27) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. ഡ്യൂട്ടിക്കിടെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് ഏതാനും ദിവസം മുന്‍പാണ് കണ്ണന്‍ തിരികെ പോയത്.