ഭാര്യയുമായി വഴക്ക് ഇട്ട് ഭാര്യയുടെ വസ്ത്രങ്ങൾ കത്തിച്ച ആൾ പൊള്ളലേറ്റു മരിച്ചു

22 December 2022

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഗുരുതരമായ തീ പൊള്ളലേറ്റ യുവാവ് മരിച്ചു. ഇളവട്ടം നീര്‍പ്പാറ ആദിവാസി കോളനിയില്‍ അഭിലാഷ് ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്.
47 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ അഭിലാഷ് മദ്യപിച്ച് വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ബഹളം വച്ചിരുന്നു. ഭാര്യയുമായി വഴക്ക് ഇട്ട ശേഷം ഭാര്യയുടെ വസ്ത്രങ്ങള്‍ ഇയാള്‍ മുറ്റത്ത് ഇട്ട് കത്തിച്ചു. ഇതില്‍ നിന്നും തീ ഇയാളുടെ ദേഹത്തേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് അഭിലാഷിനെ വീട്ടിലെത്തിച്ചെങ്കിലും അതിനോടകം ഇയാള്‍ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച അഭിലാഷ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചു. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്തു.