ഡ്രൈവിങ് ടെസ്റ്റിനിടെ ഗര്‍ഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

single-img
4 November 2022

നെടുമങ്ങാട്: ഡ്രൈവിങ് ടെസ്റ്റിനിടെ ഗര്‍ഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെെയ്തന്ന കുറ്റത്തിന് നെടുമങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍.

നെടുമങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനസ് മുഹമ്മദി(40) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആനാട് ഡ്രൈവിങ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഒക്ടോബര്‍ 14ന് ഡ്രൈവിങ് റോഡ് പരിശോധനക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു അപമാനിക്കുന്ന തരത്തില്‍ മോശമായി സംസാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.

ഇതിനെ തുടര്‍ന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥ നെടുമങ്ങാട് പൊലീസിന് പരാതി നല്‍കിയത്.