കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

single-img
12 May 2023

കൊല്ലം : കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്.

കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയിരുന്നത്.

നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ബാലഭദ്ര ദേവീക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്ര നിര്‍മാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് ആംബലുന്‍സ് വിളിച്ച്‌ വരുത്തിയത്.