തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്ക പെട്ട നിലയില്‍

18 May 2023

തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവിയൂരിലാണ് കപ്പത്തോട്ടത്തില്‍ നിന്നു ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കവിയൂര്‍ ആഞ്ഞിലിത്താനത്തുള്ള കപ്പ കൃഷി നടത്തുന്ന പറമ്ബില്‍ നിന്നു കരച്ചില്‍ കേട്ട അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്നമൊന്നുമില്ലെന്ന് അശൂപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രസവിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.